
കൊല്ലം : സംസ്ഥാനത്തെ നടുക്കി, തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ എസ് ഇ ബി യുടെ റിപ്പോര്‍ട്ട് പുറത്ത്. കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ല.
ലൈന്‍ കടന്നുപോകുന്നതിനി താഴെ സ്‌കൂള്‍ താത്ക്കാലിക ഷെഡ് നിര്‍മിച്ചതില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പെട്ടപ്പോള്‍ നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്‌കൂളിന് നോട്ടീസ് നല്‍കുകയോ, ഷെഡ് നീക്കാനോ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ല.
നിലവില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ലാത്ത റിപ്പോര്‍ട്ടില്‍ വ്യക്തിഗത വീഴ്ച കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നാണ് പറഞ്ഞിട്ടുള്ളത്.