ആള്‍ക്കൂട്ടത്തിലേക്ക് ചാടിയിറങ്ങി അടിയോട് അടി… വൈറലായി റോബോട്ടിന്റെ പരാക്രമം – വീഡിയോ

ഒരു ഹ്യൂമനോയിഡ് റോബോട്ട് ഉണ്ടാക്കിയ പരാക്രമം കണ്ട് കണ്ണുമിഴിക്കുകയാണ് നെറ്റിസണ്‍സ്. ഫെബ്രുവരി 9 ന് വടക്കുകിഴക്കന്‍ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന സ്പ്രിംഗ് ഫെസ്റ്റിവല്‍ ഗാലയില്‍ നിന്നുള്ള വീഡിയോയാണ് ലോകത്തെ ഞെട്ടിച്ചത്.

ഒത്തുകൂടിയവരുടെ നേരെ ക്രൂരമായി പെരുമാറുകയും ആക്രമണം നടത്തുകയും ചെയ്യുന്ന റോബോട്ടിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന് ഇടപെട്ട് പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കട്ടിയുള്ള ജാക്കറ്റ് ധരിച്ച റോബോട്ട് പെട്ടെന്ന് ജനക്കൂട്ടത്തെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിലയുറപ്പിച്ച റോബോട്ടുകളിലൊന്നാണ് ആക്രമണകാരിയായത്. പെട്ടെന്നുതന്നെ ഇതിനെ ഓഫാക്കുകയും ചെയ്തു.

അതേസമയം, പരിപാടിയുടെ സംഘാടകര്‍ സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയും, ഇതൊരു ‘റോബോട്ടിക് പരാജയം’ ആണെന്ന് പറഞ്ഞ് തടിതപ്പുകയും ചെയ്തു. മാത്രമല്ല, പരിപാടിക്ക് മുമ്പ് റോബോട്ടില്‍ സുരക്ഷാ പരിശോധനകള്‍ നടത്തിയെന്നും പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇനി ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

റോബോട്ട് യൂണിട്രീ റോബോട്ടിക്‌സ് നിര്‍മ്മിച്ച ‘ഹ്യൂമനോയിഡ് ഏജന്റ് AI അവതാര്‍’ ആണ് ഈ കോലാഹലങ്ങള്‍ ഉണ്ടാക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സോഫ്റ്റ്വെയര്‍ തകരാറാണ് റോബോട്ടിന്റെ ക്രമരഹിതമായ പെരുമാറ്റത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.

More Stories from this section

family-dental
witywide