ഭാര്യയെ കൊന്ന് വെട്ടി നുറുക്കി, പ്രഷര്‍ കുക്കറില്‍ പാകം ചെയ്ത് നദിയിലൊഴുക്കി; മുന്‍ സൈനികന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഹൈദരാബാദ്: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പാകം ചെയ്‌തെന്ന് യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഹൈദരാബാദിലായിരുന്നു സംഭവം. 35 വയസ്സുകാരിയായ ഭാര്യയെയാണ് മുന്‍ സൈനിക ഉദ്യോഗസ്ഥനായ പ്രതി കൊലപ്പെടുത്തിയത്.

ഇപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന നാൽപ്പത്തിയഞ്ചുകാരനായ ഗുരുമൂർത്തി ഭാര്യ പുട്ടവെങ്കട മാധവി(35)യുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് കുറ്റകൃത്യം ചെയ്തതെന്നാണ് സംശയം. മൃതദേഹം കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ പാകം ചെയ്തത് നദിയിലൊഴുക്കിയെന്നാണ് ഭര്‍ത്താവിന്റെ അവകാശവാദം. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളുടെ അവകാശവാദങ്ങള്‍ പരിശോധിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ടെന്ന് പറയപ്പെടുന്ന സ്ത്രീയെ ഒരു ആഴ്ച മുമ്പ് കാണാതായതായി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.