നായയുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്നു; കൊച്ചിയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന തൊഴിൽ പീഡനം

കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കെൽട്ര എന്ന മാർക്കറ്റിംഗ് സ്ഥാപനത്തില്‍ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വസ്ത്രങ്ങള്‍ അഴിപ്പിച്ച്, നായയുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത് മലയാളികളുടെ മനസാക്ഷിയെ പോലും ഞെട്ടിച്ചിരിക്കുകയാണ്.

വീടുകളില്‍ ഉല്‍പ്പന്നങ്ങളുമായി വില്‍പ്പനയ്ക്ക് എത്തുന്ന യുവാക്കളാണ് ഈ സ്ഥാപനത്തില്‍ പ്രധാനമായും ജോലി ചെയ്യുന്നത്. എറണാകുളം ജില്ലയില്‍ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്റെ കലൂര്‍ ജനതാ റോഡിലെ ശാഖയിലാണ് ജീവനക്കാര്‍ക്ക് കടുത്ത പീഡനം ഏറ്റുവാങ്ങിയിരുന്ന്. തൊഴിലാളികള്‍ക്ക് നല്‍കുന്ന ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം ക്രൂരമായ ശിക്ഷാരീതികള്‍ സ്വീകരിക്കുന്നതെന്നാണ് വിവരങ്ങള്‍.

ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളം ജില്ലയിൽ വിവിധ ശാഖകളുള്ള ഈ സ്ഥാപനത്തിന്‍റെ കലൂർ ജനതാ റോഡിലെ ശാഖയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

തൊഴിലാളികൾക്ക് നൽകുന്ന ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം ക്രൂരമായ ശിക്ഷാരീതികൾ സ്വീകരിക്കുന്നത്.ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ യോജിക്കാത്ത തരത്തിലുള്ള ഇത്തരം പ്രവണതകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഒരു പുരോഗമന സമൂഹം എന്ന നിലയിൽ ഒറ്റക്കെട്ടായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവണതകൾക്കെതിരെ പ്രതികരിക്കണമെന്നും യുവജനകമ്മീഷൻ ചെയർമാൻ എം.ഷാജർ പറഞ്ഞു.

More Stories from this section

family-dental
witywide