ഓസ്റ്റിനിലെ ടാർഗെറ്റ് സ്റ്റോറിൽ വെടിവെപ്പ്: 3 മരണം, പ്രതി പിടിയിൽ

ടെക്‌സസ്: ടെക്‌സസിലെ ഓസ്റ്റിനിലെ ഒരു ടാര്‍ഗെറ്റ് സ്റ്റോറിന് പുറത്ത് നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പ്രതി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:15 നായിരുന്നു ദാരുണമായ വെടിവയ്പ്പ് നടന്നത്. ഓസ്റ്റിന്‍ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍, മൂന്ന് പേര്‍ക്ക് ഗുരുതരമായി വെടിയേറ്റിരുന്നു.

പ്രതി 32 വയസ്സുകാരനാണ്. വെടിയുതിര്‍ത്തതിനു പിന്നാലെ ടാര്‍ഗെറ്റ് പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് ഒരു കാര്‍ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് ഇയാള്‍ രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഈ കാറിന്റെ ഉടമയുമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതി രക്ഷപെടുന്നതിനിടെ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയും തുടര്‍ന്ന് മറ്റൊരു കാര്‍ മോഷ്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ വൈകാതെ പൊലീസ് പിടിയിലാകുകയായിരുന്നു.

More Stories from this section

family-dental
witywide