
ടെക്‌സസിലെ ആംഗ്‌ൾട്ടണിന് സമീപമുള്ള ഒരു ട്രക്ക് സ്റ്റോപ്പിൽ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നാലും പതിമൂന്നും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. എട്ടും ഒൻപതും വയസ്സുള്ള രണ്ടു കുട്ടികളെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്.
ശനിയാഴ്ചയായിരുന്നു സംഭവം. ബ്രസോറിയ കൗണ്ടി ഷെരിഫ് ഓഫീസ് സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ടതെന്ന് സംശയിക്കുന്നവരെ എല്ലാ പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനങ്ങൾക്ക് ഇപ്പോൾ യാതൊരു ഭീഷണിയുമില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതുപോലെ രണ്ടു കുട്ടികളെ നഷ്ടപ്പെടുന്നത് വലിയ ദുഃഖമാണെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണം പുരോഗമിക്കുകയാണെന്നും ഷെരിഫ് ഓഫീസ് വ്യക്തമാക്കി.