
ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റെസിഡൻഷ്യൽ ഹാളിന് പുറത്ത് ഞായറാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി അധികൃതർ. പരിക്കേറ്റവരിൽ ഒരാൾ ഒക്ലഹോമയിലെ സ്റ്റിൽ വാട്ടർ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന് ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വെടിവയ്പ്പിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കാറക്കർ ഈസ്റ്റ് റെസിഡൻഷ്യൽ ഹാളിന് പുറത്ത് പ്രാദേശിക സമയം പുലർച്ചെ 3:40 ഓടെയാണ് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തതെന്നും ക്യാമ്പസിന് പുറത്തുള്ള ഒരു സ്വകാര്യ പാർട്ടിക്കുശേഷം ചിലർ യൂണിവേഴ്‌സിറ്റിയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വെടിവെപ്പ് നടന്നതെന്ന് ഒഎസ്‌യു (Oklahoma State University) പൊലീസ് അറിയിച്ചു. ക്യാമ്പസിന് പുറത്തുള്ള ഒരു സ്ഥലത്ത് ഒരു വലിയ സ്വകാര്യ പാർട്ടി നടന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒത്തുചേരൽ പിരിച്ചുവിട്ട ശേഷം, ചില പങ്കാളികൾ കാരെക്കർ ഈസ്റ്റിലേക്ക് മടങ്ങി, അവിടെ വെടിവയ്പ്പ് നടന്നുവെന്നും പോലീസ് പറയുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഒക്ലഹോമ സിറ്റിയിലെയും തുൾസയിലെയും ആശുപത്രികളിലേക്ക് മാറ്റി. ക്യാമ്പസിന് ഒരു ഭീഷണിയും നിലനിൽക്കുന്നില്ല. വെടിവയ്പ്പിനെക്കുറിച്ച് വിവരമുള്ള ആരെങ്കിലും ഒഎസ്‌യു പോലീസ് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
Shooting outside Oklahoma State University residential hall; three injured