
കണ്ണൂർ: ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ (95) അന്തരിച്ചു. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. മണിയമ്പത്ത് കുടുംബാംഗമാണ്.
1930-ൽ ജനിച്ച ഇദ്ദേഹം 1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്ന് വിരമിച്ചു.
നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരങ്ങള്‍), നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍ (നോവലുകള്‍) , കര്‍ക്കിടകം, ചതുരംഗം, ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനമായ ‘ദോറയുടെ കഥ (നാടകങ്ങള്‍) എന്നിവയാണ് എം രാഘവന്റെ പ്രധാന കൃതികള്‍.
Short story writer, novelist and playwright M. Raghavan passes away.
Tags:













