പാർലമെന്‍റിൽ ഇന്ന് ശുഭാംശു ശുക്ലയ്ക്ക് സ്വീകരണം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും

ദില്ലി : ആക്സിയം 4 ദൗത്യത്തിന് ശേഷം ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് പാർലമെന്റിൽ ഇന്ന് എംപിമാരുടെ നേതൃത്വത്തിൽ സ്വീകരണം. ശേഷം ശുഭാംശു ശുക്ല ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് പാർലമെന്റിൽ പ്രത്യേക ചർച്ച നടത്തും.

പാർലമെൻ്റ് ചർച്ചയിൽ 2047ൽ ഇന്ത്യ വികസിത ഭാരതമാകുക എന്ന നേട്ടത്തിലേക്ക് ബഹിരാകാശ ദൗത്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും പരാമർശമുണ്ടാകും. ഓഗസ്റ്റ് 23ന് നടക്കുന്ന ദേശിയ ബഹിരാകാശ ദിനാഘോഷത്തിൽ ശുഭാംശു ശുക്ല മുഖ്യാതിഥിയായി പങ്കെടുക്കും. ജൂൺ 26-നാണ് അദ്ദേഹം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ദൗത്യത്തിന്‍റെ ഭാഗമായി 18 ദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം ജൂലൈ 15 ന് തിരികെ ഭൂമിയിലെത്തി.

More Stories from this section

family-dental
witywide