
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ല. പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. കേസില്‍ പ്രതികളായ 19 പേര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാര്‍ഥന്റെ മാതാവ് എം ആര്‍ ഷീബയുടെ അപ്പീലിലാണ് കോടതി നടപടി.
ഫെബ്രുവരി 18നാണ് ബി വി എസ് സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും ഇരയായതിനെ തുടര്‍ന്നാണ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.