
കൊല്‍ക്കത്ത : അന്തരിച്ച അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ സംസ്‌കാരച്ചടങ്ങുകളുടെ ഭാഗമായ വിലാപയാത്ര ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു. ജനപങ്കാളിത്തംകൊണ്ട് ലോകത്തെ നാലാമത്തെ വലിയ സംസ്‌കാരച്ചടങ്ങായി ഇത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് രേഖപ്പെടുത്തിയത്. കണക്കു ശരിയാണെങ്കില്‍ ഇന്ത്യകണ്ട ഏറ്റവും വലിയ വിലാപയാത്രയും ഇതാവും. മുമ്പ് മൈക്കല്‍ ജാക്‌സണ്‍, പോപ് ഫ്രാന്‍സിസ് , എലിസബത്ത് രാജ്ഞി എന്നിവരുടെ വിലാപ യാത്രയാണ് ജനസാഗരങ്ങള്‍ ലിംകയില്‍ എത്തിച്ചത്.
സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിനിടെയാണ് ഗായകന്‍ മരിച്ചത്. സംസ്‌കാരം ഇന്ന് ഗുവാഹത്തിക്ക് അടുത്ത് സോണപ്പുരില്‍ നടക്കും. പ്രിയ ഗായകനെ അവസാനമായി ഒന്നുകാണാന്‍ ലക്ഷങ്ങളാണ് ഇന്നലെയും ഗുവാഹത്തിയിലേക്ക് ഒഴുകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ സംഗീതാര്‍ച്ചനകളും നടന്നു.