SIR ജോലി സമ്മർദം; കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആയ പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ജീവനൊടുക്കി. മരണകാരണം ജോലി സമ്മർദ്ദമെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്‌ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം ഇയാൾ പങ്കുവെച്ചിരുന്നുവെന്നും വീട്ടുകാർ പറയുന്നു. പയ്യന്നൂരിലുള്ള സ്കൂളിലെ പ്യുണാണ് ജീവനൊടുക്കിയ അനീഷ്. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. രാത്രി കഴിഞ്ഞും അനീഷ് ഫോമുകൾ തിരയുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. എസ്‌ഐആർ ഫോമുകൾ എത്രയും വേഗത്തിൽ ശേഖരിച്ച് സമർപ്പിക്കണമെന്ന മേലുദ്യോഗസ്ഥരുടെ സമ്മർദം ഉണ്ടായിരുന്നു. ഡിസംബർ 4 നകം ഫോം തിരികെ വാങ്ങി നൽകാൻ ആണ് ബിഎൽഒമാർക്ക് നിർദേശം നൽകിയിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് വേഗത്തിൽ ആക്കാൻ ആവശ്യപ്പെടുന്നതായി ബി എൽ ഒ മാർ പറയുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

SIR job pressure; BLO commits suicide in Kannur

More Stories from this section

family-dental
witywide