
കൊച്ചി : സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടിക്രമങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകും. എസ്‌ഐആറിനെ സിപിഎമ്മും കോണ്‍ഗ്രസും ശക്തമായി എതിര്‍ക്കുന്നതിനിടയിലാണ് നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. വോട്ടര്‍പട്ടികയിലുള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുന്ന ഒരു മാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്.
എസ്‌ഐആറിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ബിഎല്‍ഒമാര്‍ വീടുകളിലെത്തും. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പിച്ചശേഷം ഫോമുകള്‍കൈമാറും. അതേസമയം, പോര്‍ട്ടലില്‍ പേരുള്ള വിവിഐപിമാരുടെ വീടുകളില്‍ കളക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
SIR procedures in the state begin today.
Tags:















