
തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ നീട്ടിവയ്ക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ ഖേൽക്കർ. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം കത്തയച്ചു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, വോട്ടർ പട്ടിക പരിഷ്കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ കമ്മിഷന് ഔപചാരികമായി കത്തെഴുതിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാൻ ഈ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.