അഭ്യൂഹങ്ങൾക്ക് വിട…ജയിലിലെത്തി ഇമ്രാനെ കണ്ട് സഹോദരി, ഇമ്രാൻ്റെ ജനപ്രീതി ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് ഭീഷണി? അസിം മുനീറിനെതിരെ കടുത്ത ആരോപണം

ന്യൂഡൽഹി: ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിട. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ സഹോദരനുമായി 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം സഹോദരി ഡോ. ഉസ്മ ഖാൻ ഈ വിവരം സ്ഥിരീകരിച്ചു. പക്ഷേ, ഇമ്രാൻ ഖാൻ കടുത്ത മാനസിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സഹോദരി പറഞ്ഞു. ഇമ്രാനെ മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഡോ. ഉസ്മ പറഞ്ഞു,

“അൽഹംദുലില്ലാഹ്, അയാൾക്ക് കുഴപ്പമൊന്നുമില്ല… പക്ഷേ മാനസികമായി പീഡിപ്പിക്കപ്പെട്ടതിൽ അയാൾക്ക് ദേഷ്യമുണ്ടായിരുന്നു. ദിവസം മുഴുവൻ സെല്ലിൽ അടച്ചിട്ടിരിക്കുകയാണ്… കുറച്ചുനേരം മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ആരുമായും ആശയവിനിമയം നടത്താൻ കഴിയില്ല.” ഉസ്മ ദുഖം പങ്കുവെച്ചു.

ഇപ്പോൾ പാകിസ്ഥാനിലെ ഏറ്റവും ശക്തനായ വ്യക്തിയായ ജനറൽ അസിം മുനീറിനെ ഇമ്രാൻ കുറ്റപ്പെടുത്തിയതായും തനിക്കും മറ്റ് സൈനിക മേധാവികൾക്കും പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും ആജീവനാന്ത ജയിലിൽ വാസം ഉറപ്പിക്കാൻ മുനീർ നീക്കം നടത്തിയെന്നും ഇമ്രാൻ പറഞ്ഞതായി സഹോദരി മാധ്യമങ്ങളെ അറിയിച്ചു.

മുൻ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. ഏകദേശം 25 ദിവസത്തിലേറെയായി ഇമ്രാൻ ഖാനെക്കുറിച്ച് വിവരമില്ലായിരുന്നു. ജയിലിലെത്തി സന്ദർശിക്കാൻ സഹോദരിമാർക്ക് അനുമതി ലഭിക്കാതെ വന്നതോടെ ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും ഇമ്രാൻ ഖാന്റെ അനുയായികൾ വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഇമ്രാൻ ജീവിച്ചിരിപ്പില്ലെന്നുപോലും സംശയങ്ങൾ ഉയരുകയും രാജ്യാന്തര മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകകൂടി ചെയ്തതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴി തെളിഞ്ഞത്.

കഴിഞ്ഞ മാസം ഖാന്റെ മൂന്ന് സഹോദരിമാരായ നൊറീൻ നിയാസി, അലീമ ഖാൻ, ഉസ്മ ഖാനും എന്നിവർ അദ്ദേഹത്തെ കാണാൻ ആവശ്യപ്പെട്ടതിന് തങ്ങളെ ആക്രമിച്ചതായി പറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായി. ജയിൽ അധികൃതർ പിതാവിന്റെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് അദ്ദേഹത്തിന്റെ മക്കളും ആശങ്ക പങ്കുവെച്ചിരുന്നു. ആഴ്ചതോറുമുള്ള കൂടിക്കാഴ്ചകൾക്ക് കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും നേരിട്ടുള്ളതോ പരിശോധിക്കാവുന്നതോ ആയ ഒരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മക്കളിൽ ഒരാളായ കാസിം ഖാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇമ്രാൻ ഖാന്റെ സ്വകാര്യ ഡോക്ടറുടെ സന്ദർശനം ജയിൽ അധികൃതർ നിരസിച്ചതിനെയും കുടുംബം വിമർശിച്ചു. ഇപ്പോൾ 72 വയസ്സുള്ള ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്.

Sister visits Imran in jail, says Imran’s popularity a threat to Shehbaz Sharif government

More Stories from this section

family-dental
witywide