നിർണായക നീക്കവുമായി എസ്‌ഐടി; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ  അടൂർ പ്രകാശിനെയും ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്‌ഐടിയുടെ നിർണായക നീക്കം. കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും ചോദ്യം ചെയ്യുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ദില്ലി യാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘം ശേഖരിക്കും.

സോണിയാ ഗാന്ധിയുമായി ദില്ലിയിൽ ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. പാലർമെൻറ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു ഇതിൽ യുഡിഎഫ് കണ്‍വീനറുടെ വിശദീകരണം. സുരക്ഷ ക്രമീകരങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ എങ്ങനെ പോറ്റിക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ കോണ്‍ഗ്രസ് നേതാവായ അടൂർ പ്രകാശിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.

ഇത്തരം എല്ലാ കാര്യങ്ങളിലും ചോദ്യം ചെയ്യലിൽ വ്യക്ത വരുത്താനാണ് എസ്ഐടി നീക്കം. ഇന്ന് കസ്റ്റഡിലുള്ള പോറ്റിയിൽ നിന്നും ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അടൂർ പ്രകാശിലേക്ക് അന്വേഷണ സംഘമെത്തുക. കൂടാതെ ചെന്നൈ സ്മാർട് ക്രിയേഷൻ വേർതിരിച്ചെടുത്ത ശബരിമല സ്വർണം ആർക്കുവിറ്റുവെന്നതിലും വ്യക്തവരുത്തും. പോററിയും പങ്കജ് ബണ്ടാരിയെയും സ്വർണം വാങ്ങിയ ഗോവർദ്ധനെനയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ തുമ്പുണ്ടാക്കാൻ കഴിയുമെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ. കടകംപ്പള്ളി നൽകിരിക്കുന്ന മൊഴിയിലെ ചില കാര്യങ്ങളിലും പോറ്റിയിൽ നിന്നും വ്യക്തതേടും.

SIT with decisive move; Adoor Prakash will also be questioned in the Sabarimala gold theft case

More Stories from this section

family-dental
witywide