ബിജു തോണിക്കടവിലിനോടൊപ്പം അണിചേർന്ന് ആറ് സ്ഥാനാർഥികളും, ‘ടീം വോയിസ് ഓഫ് ഫോമ’ സർവ്വസജ്ജമായി മുന്നേറുന്നു

2026-28 കാലയളവിലേക്കുള്ള ഫോമയെ നയിക്കുവാൻ ടീം ‘വോയിസ് ഓഫ് ഫോമാ’ സർവ്വസജ്ജമായി മുന്നേറുന്നു. പ്രവർത്തന പാരമ്പര്യവും ജനപ്രീതിയും ഏറെയുള്ള ആറ് സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിലിനോടൊപ്പം അണി ചേരുകയാണ്. ബിജു തോണിക്കടവിലിനോടൊപ്പം ജനറൽ സെക്രട്ടറിയായി ന്യൂയോർക്കിൽ നിന്നുള്ള പോൾ പി ജോസും, ട്രഷററായി കണക്ടിക്കട്ടിൽ നിന്നുള്ള പ്രദീപ് നായരും, വൈസ് പ്രസിഡൻ്റായി ടെക്സാസിൽ നിന്നുള്ള സാമുവൽ മത്തായിയും, ജോയൻ്റ് സെക്രട്ടറിയായി അരിസോണയിൽ നിന്നുള്ള ഡോക്ടർ മഞ്ജു പിള്ളയും, ജോയൻ്റ് ട്രഷററായി ഷിക്കാഗോയിൽ നിന്നുള്ള ജോൺസൺ കണ്ണൂക്കാടനുമാണ് മത്സരിക്കുന്നത്.

നോർത്ത് അമേരിക്കയിലും കാനഡയിലും ഉള്ള ഒട്ടു മിക്ക അസോസിയേഷനുകളും ടീം ‘വോയിസ് ഓഫ് ഫോമയ്ക്ക്’ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നുള്ളത് പ്രത്യേകം എടുത്തു പറയട്ടെ. മറ്റ് പലരും മത്സര രംഗത്ത് ഉണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഈ ടീമിന് ബദലായി ഒരു ടീം ഇതുവരെ നിലവിൽ വന്നിട്ടില്ല എന്നുള്ളതും വളരെ ശ്രദ്ധേയമാണ്. 2028 ലെ ഫോമാ കൺവെൻഷന്റെ ഒരു വ്യക്തമായ പ്ലാൻ ഇപ്പോഴേ ഈ ടീമിന് ഉണ്ട് എന്ന് പ്രസിഡണ്ട് ബിജു തോണിക്കടവിൽ പറഞ്ഞു. ഫ്ലോറിഡയിൽ വെച്ചാണ് കൺവെൻഷൻ നടത്താൻ ആഗ്രഹമെങ്കിലും നാഷണൽ കമ്മറ്റിയുടെ അഭിപ്രായമനുസരിച്ച് ക്രൂയിസ് കൺവെൻഷനായോ,ഡെസ്റ്റിനേഷൻ കൺവെൻഷൻ ആയിട്ടോ അതുമല്ലെങ്കിൽ മറ്റു മേജർ സിറ്റികളിലൊ ആയിരിക്കും 2028ലെ കൺവെൻഷൻ നടത്തുക.

അതുകൂടാതെ തന്നെ ഫോമായെ അടുത്ത ലെവലിൽ എത്തിക്കുവാനുള്ള വിവിധ പദ്ധതികളും പ്ലാനുകളും ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഏറെ വൈകാതെ തന്നെ ടീം വിഭാവനം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഒരു പ്രവർത്തന രൂപരേഖ പ്രവർത്തകർക്ക് മുന്നിൽ സമർപ്പിക്കുവാൻ സാധിക്കും എന്ന് അറിയിച്ചു. നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളികളുടെ ഉന്നമനത്തിനും, വളർച്ചക്കും സഹായകമായി ആയി നിലകൊള്ളുമെന്നും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൊളിറ്റിക്കൽ രംഗത്തും, സാമൂഹിക സാംസ്കാരിക രംഗങ്ങളിലും, സേവന രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ മലയാളികളെയും ഏകോപിപ്പിച്ചുകൊണ്ട് നമ്മുടെ സമൂഹത്തെ അമേരിക്കയുടെ മുഖ്യധാരയിൽ എത്തിക്കുവാൻ ആയിരിക്കും ഈ കമ്മിറ്റി പ്രാധാന്യം നൽകുക അതുവഴി അമേരിക്കയുടെ വിവിധ മേഖലകളിൽ നമ്മുടെ സമൂഹത്തിന് ഭാവിയിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും ഉയർച്ചയിലേക്ക് വളരുവാനും സാധിക്കും. വിശാലമായ ഈ കാഴ്ചപ്പാടുകളോടുകൂടി മത്സര രംഗത്ത് വന്നിരിക്കുന്ന ഞങ്ങളുടെ ടീമിന് എല്ലാവിധ പിന്തുണയും സഹായസഹകരണങ്ങളും നൽകി വിജയിപ്പിക്കണമെന്ന് ഫോമായെ സ്നേഹിക്കുന്ന എല്ലാ മലയാളികളോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

More Stories from this section

family-dental
witywide