
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആറ് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് മൊഴിയെടുക്കൽ നടപടികൾ തുടങ്ങി. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിന്റോയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. ആരോപണങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകരുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും.
നിലവിൽ പരാതിക്കാർ നേരിട്ട് മുന്നോട്ടുവന്നിട്ടില്ലെങ്കിലും, തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസിന്റെ വിശദാംശങ്ങൾ നിയമസഭാ സ്പീക്കറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.