
ബെംഗളൂരു: ബംഗളുരുവിലെ കലാശിപാളയയിലെ ബി എം ടി സി ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ശുചിമുറിക്ക് സമീപം ഒരു കവറിൽ സൂക്ഷിച്ച നിലയിൽ ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും പൊലീസ് കണ്ടെടുത്തു. ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വെവ്വേറെ വെച്ച നിലയിലാണ് കണ്ടെത്തിയത്, ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തൽ.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ എങ്ങനെ ബസ് സ്റ്റാൻഡിൽ എത്തിയെന്നും ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. നഗരത്തിലെ ജനനിബിഡമായ മേഖലയിൽ ഇത്തരമൊരു സംഭവം ഉണ്ടായത് സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
Tags: