
യുഎസിലെ ഒറിഗോണ്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഒഴുകിപ്പോയ ആറുപേരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റ് രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്നുപേരെ സംഭവ സ്ഥലത്തുനിന്നും രക്ഷപെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഡ്രോണുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്. ശനിയാഴ്ച രാത്രി മുഴുവന്‍ നിര്‍ത്തിവച്ച ശേഷം ഞായറാഴ്ച തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടെന്ന് ഷെരീഫ് ഓഫീസിലെ സാര്‍ജന്റ് ജോഷ് ബാര്‍ക്കര്‍ പറഞ്ഞു.
ഡില്ലണ്‍ വെള്ളച്ചാട്ടത്തിന് 15 അടി താഴ്ചയുണ്ട്. വേഗത്തില്‍ പ്രത്യേക രിതിയില്‍ നീങ്ങുന്ന ഈ വെള്ളച്ചാട്ടം അപകടരമായി മാറുന്ന ഇടമാണ്. അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.