ഹൂസ്‌റ്റണിലെ ഹോളിഡേ ഇൻ ഹോട്ടലിലെ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾക്ക് പരുക്ക്

ഹൂസ്‌റ്റൺ: ടെക്സസ് അവന്യുവിലെ നിർമാണത്തിലിരുന്ന ഹോളിഡേ ഇൻ ഹോട്ടലിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾക്ക് പരുക്ക്. സംഭവത്തിൽ പൊള്ളലുകളും മുറിവുകളുമുള്ള ആറ് നിർമാണ തൊഴിലാളികളെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. വാതക സ്ഫോടനത്തിൽ ഹോട്ടലിന്റെ ജനൽചില്ലുകൾ തകരുകയും കെട്ടിടത്തിൽ തീ പടരുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് സമീപ പ്രദേശം നിയന്ത്രണത്തിലാക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം, കൂടുതൽ പേർക്ക് അപകടം സംഭവിക്കാതിരുന്നത് ഭാഗ്യമായി കണക്കാക്കുന്നുവെന്ന് ഹൂസ്‌റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ്റ് (HFD) അറിയിച്ചു. സ്ഫോടനത്തിന് കാരണം ടാക്ലെസ് വാട്ടർ ഹീറ്ററിൽ ഉണ്ടായ പ്രഷർ പ്രശ്‌നമാണ്. പ്രകൃതിദത്ത വാതക ലൈനിലേക്ക് തീ പടരാനും തുടർന്ന് സ്ഫോടനത്തിനും കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. ആർസൺ വിഭാഗം സ്ഫോടനത്തിൻറെ യഥാർഥ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

More Stories from this section

family-dental
witywide