
ന്യൂഡൽഹി: കോവിഡ് കേസുകളിൽ രാജ്യത്ത് നേരിയ വർധനവ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 7154 ലേക്ക് ഉയർന്നു. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളിൽ 30 ശതമാനം കേസുകളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. കേരളത്തിൽ 2165 രോഗികളാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങൾ ആശുപത്രികൾക്ക് കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, പരിശോധനാ കിറ്റുകൾ, വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താൻ നിർദ്ദേശം നൽകി. തിരക്കേറിയ പ്രദേശങ്ങളിലേക്ക് പ്രയമായവരും അനുബന്ധ രോഗങ്ങളുള്ളവരും പോകുമ്പോൾ മാസ്ക് ധരിക്കാനും നിർദ്ദേശിച്ചു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, ക്ഷീണം എന്നിവയാണ് പ്രധാനമായും കോവിഡിന്റെ ലക്ഷണങ്ങൾ.