അമേരിക്കയിൽ വീണ്ടും വിമാനാപകടം, ചെറുവിമാനം വൈദ്യുതി ലൈനുകളിൽ തട്ടിയത് ദുരന്തമായി, 4 മരണം

ഇല്ലിനോയിസ്: അമേരിക്കയിൽ വീണ്ടും വിമാനാപകടം. ഇത്തവൻ ഇല്ലിനോയിസ് ട്രില്ലയിൽ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇല്ലിനോയിസിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ വിമാനത്തിനകത്തുണ്ടായിരുന്ന നാല് പേർക്കും ജീവൻ നഷ്ടമായി. സെസ്ന സി 180 ജിയിൽ പ്പെട്ട ഒറ്റ എൻജിൻ വിമാനമാണ് ട്രില്ലയിൽ തകർന്നു വീണതെന്ന് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.

ട്രില്ലയിലെ കോൾസിനും കംബർലാൻഡ് കൗണ്ടികൾക്കും ഇടയിലുള്ള പ്രദേശത്തെ വൈദ്യുതി ലൈനുകളിൽ തട്ടിയതാണ് അപകടത്തിന് കാരണം. മരണപ്പെട്ടവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഇല്ലിനോയിസിലെ മാറ്റൂണിലുള്ള കോൾസ് കൗണ്ടി മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് 12 മൈൽ അകലെയാണ് വിമാനം തകർന്നു വീണതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

Also Read

More Stories from this section

family-dental
witywide