
ന്യൂഡൽഹി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് വിമാനത്താവളത്തിൽ ചെറുവിമാനം തകർന്നു വീണ് 3 പേർ മരിച്ചു. ശനിയാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം. പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്ത് വച്ചു തന്നെയാണ് മൂന്ന് പേരും മരിച്ചത്. അപകട കാരണം വ്യക്തമല്ല. അപകടത്തിന്‍റെ ആഘാതത്തിൽ വിമാനം പല കഷണങ്ങളായി മുറിഞ്ഞുപോയതായും വിവരമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിഡ്‌നിയിൽ നിന്ന് ഏകദേശം 85 കിലോമീറ്റർ തെക്ക് മാറിയാണ് അപകട സ്ഥലം. ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ പങ്കിട്ട ആകാശ ദൃശ്യങ്ങളിൽ റൺവേയിൽ വിമാനത്തിന്റെ കത്തിനശിച്ച അവശിഷ്ടങ്ങൾ കാണാം.
Tags: