
സാൻ ഡീഗോ: യുഎസിലെ സാൻ ഡീഗോയ്ക്ക് സമീപം പസഫിക് സമുദ്രത്തിൽ ചെറുവിമാനം തകർന്നുവീണ് അപകടം. വിമാനത്ങ്ങതിലുണ്ടായിരുന്ന ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഇരട്ട എഞ്ചിനുള്ള സെസ്ന 414 വിമാനമാണ് സാൻ ഡീഗോയിൽ നിന്ന് മൂന്ന് മൈൽ പടിഞ്ഞാറ് പസഫിക് സമുദ്രത്തിൽ അപകടത്തിൽപ്പെട്ടത്. യുഎസ് കോസ്റ്റ് ഗാർഡും മറ്റ് ഏജൻസികളുമാണ് തിരച്ചിൽ നടത്തുന്നത്. അപകടം നടന്ന സമുദ്രഭാഗത്ത് ഏകദേശം 200 അടി ആഴത്തിൽ വെള്ളമുണ്ടെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു.
പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12:30 ഓടെ വിമാനം തകർന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. എഫ്എഎയും ദേശീയ ഗതാഗത സുരക്ഷാ ബോർഡും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. അവശിഷ്ടങ്ങൾക്കടിയിൽ