
ഷിക്കാഗോ : വിദേശത്തുനിന്നും വടക്കെ അമേരിക്കയില്‍ നിന്നുമുള്ള 20-ലേറെ ടീമുകളെയും ആയിരക്കണക്കിന് കായികപ്രേമികളെയും നെഞ്ചേറ്റി ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ പതിനൊന്നാം വടംവലി മാമാങ്കത്തില്‍ ആവേശം നിറയുന്ന വാക്കുകളുമായി ഊര്‍ജ്ജസ്വലമായ കമന്ററി.
ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തില്‍ ബെഞ്ചമിന്‍, സജി പൂതൃക്കയില്‍ എന്നിവരാണ് വാക്കുകളില്‍ മത്സരാവേശം നിറച്ച് കാണികളെ അങ്ങേയറ്റം ആവേശത്തിമിര്‍പ്പിലെത്തിക്കുന്ന കമന്ററി നല്കി്കകൊണ്ടിരിക്കുന്നത്.

കൃത്യമായും വ്യക്തമായും വാക്കുകളിലൂടെ മത്സര ആവേശം കാണികളിലേക്ക് എത്തിക്കുന്നതില്‍ ഇരുവരും ചുക്കാന്‍ പിടിക്കുന്നു.
ജോസ് ഇടിയാലിയുടെ നേതൃത്വത്തില്‍ നിണല്‍ മുണ്ടപ്ലാക്കല്‍, സിബി കദളിമറ്റം, ജെസ്‌മോന്‍ പുറമടം എന്നിവരടങ്ങുന്ന റഫറി ടീമാണ് ആവേശം ഒട്ടും ചോരാതെ മത്സരങ്ങള്‍ നിയന്ത്രിക്കുക.