
അരിസോണ : യുഎസിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എമിലി കിസറിന്റെ മൂന്ന് വയസ്സുള്ള മകന്‍ ട്രിഗ് വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. മെയ് 14 നായിരുന്നു സംഭവം. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബം ഇതുവരെ കുട്ടിയുടെ മരണം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഭാര്യയും അമ്മയും എന്ന നിലയിലുള്ള ദൈനംദിന വീഡിയോകള്‍ പങ്കുവെച്ചാണ് അരിസോണയില്‍ നിന്നുള്ള എമിലി പ്രശസ്തയായത്. ഇവര്‍ക്ക് 3.1 ദശലക്ഷം ടിക് ടോക്ക് ഫോളോവേഴ്സും 1 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സും ഉണ്ട്.












