മസ്‌കറ്റ്: ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചെവിയിലെ കമ്മൽ തിരഞ്ഞ് സോഷ്യൽ മീഡിയ. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെവിയിലാണ് ‘കമ്മല്‍’ കമ്മൽ പോലെയുള്ള വസ്തു ശ്രദ്ധിക്കപ്പെട്ടത്. മസ്‌ക്കറ്റിൽ എത്തിയ നരേന്ദ്ര മോദിയെ ഒമാന്‍ ഉപമുഖ്യമന്ത്രി സ്വീകരിക്കുന്ന ചിത്രത്തിലാണ് പ്രധാനമന്ത്രിയെ ‘കമ്മല’ണിഞ്ഞ് കാണപ്പെട്ടത്. തുടര്‍ന്ന് ഈ ആഭരണമെന്താണ് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
ഒടുവിൽ മോദിയുടെ ചെവിയില്‍ കാണുന്ന ചെറിയ വെളുത്ത നിറത്തിലുള്ള സാധനം കമ്മല്‍ അല്ലെന്നും അത് ഭാഷാ വിവര്‍ത്തനം ചെയ്യുന്നതിനുള്ള ഉപകരണമാണെന്നുമാണ് കണ്ടെത്തല്‍. റിയല്‍-ടൈം ട്രാന്‍സ്ലേഷന്‍ ഡിവൈസ് എന്നാണ് മോദി ചെവിയിലണിഞ്ഞ ഉപകരണത്തിന്റെ പേര്. നയതന്ത്ര ചര്‍ച്ചകളിലടക്കം രാജ്യത്തലവന്മാര്‍ ഉള്‍പ്പെടെ ആശയവിനിമയം സുഖമമാക്കാന്‍ ഈ ഉപകരണം ഉപയോഗിക്കാറുണ്ട്. ഒമാനില്‍ തന്നെ സ്വീകരിക്കാനെത്തിയ ഉപമുഖ്യമന്ത്രി അറബി സംസാരിക്കുന്നതിനാല്‍ ആശയവിനിമയം എളുപ്പത്തിലാക്കാനാണ് മോദി ഈ ഉപകരണം കാതില്‍ ധരിച്ചത്.
ഒമാൻ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യയെ 98 ശതമാനമെങ്കിലും കയറ്റുമതി തീരുവരഹിതമാക്കുന്ന വ്യാപാര കരാറാണിത്. കരാര്‍ പ്രകാരം ഈന്തപ്പഴം, മാര്‍ബിള്‍ തുടങ്ങിയ ഒമാന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യയും കുറയ്ക്കും.
Social media searches for Modi’s earring, people are finally surprised












