
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. പൂഞ്ച്- രജൗരി മേഖലകളിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ മറ്റൊരു ജവാന്‍ ചികിത്സയിലാണ്.
ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ 10 ജില്ലകളിലായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
രാവിലെ മുതലാരംഭിച്ച ഷെല്ലാക്രമണത്തില്‍ 15 പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. ഷെല്ലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടികമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഏത് സാഹചര്യവും നേരിടാന്‍ സര്‍വസജ്ജമാണെന്നും സ്ഥിതിഗതികള്‍ സദാ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Soldier martyred in Pakistan shelling on border