ന്യൂജേഴ്സി – സോമർസെറ്റ് സെൻ്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിലെ ക്രിസ്‌മസ് കാരൾ സംഘം ഭവനങ്ങളിലെത്തി. തിരുപ്പിറവിയുടെ സന്തോഷം പങ്കുവയ്ക്കാനായി സംഘടിപ്പിച്ച വാർഡ് തലത്തിലുള്ള കാരൾ യാത്ര, ഒമ്പത് വാർഡുകളിലായി 250-ഓളം കുടുംബങ്ങളിൽ സ്നേഹസ്‌പർശമായി മാറി.ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി കാരൾ സംഘത്തിനൊപ്പം ചേർന്നു. ഓരോ ഭവനത്തിലുമെത്തി അദ്ദേഹം ക്രിസ്മസ് സന്ദേശം കൈമാറി.

ശാന്തിയുടെയും സ്നേഹത്തിന്റെയും സന്ദേശം ഓരോരുത്തരിലും നിറയാൻ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾ ഇടയാക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.പ്രാർഥനാപൂർവ്വം തുടങ്ങിയ ഭവനസന്ദർശനങ്ങളിൽ മലയാളത്തിലും ഇംഗ്ലിഷിലുമുള്ള ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. സമ്മാനപ്പൊതികളുമായി എത്തിയ ക്രിസ്‌മസ് പാപ്പയും പുൽക്കൂടിൻ്റെ പുണ്യസ്മരണയുണർത്തിയ നേറ്റിവിറ്റി ദൃശ്യങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശവും കൗതുകവുമായി.

വാർഡ് തലത്തിൽ നടന്ന ഈ വലിയ ഒത്തുചേരലിന് കരുത്തുറ്റ നേതൃത്വമാണ് വാർഡ് പ്രതിനിധികൾ നൽകിയത്. ഇടവക ട്രസ്റ്റിമാരായ ബോബി വർഗീസ്, റോബിൻ ജോർജ്, സുനിൽ ജോസ്, ലാസർ ജോയ് വെള്ളാറ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

വാർഡ് പ്രതിനിധികൾ
സെന്റ് അൽഫോൻസ: ജോസ് ജോസഫ് കണ്ടവനം, മിനി റോയ്. സെന്റ് ആൻ്റണി: ഫ്രാൻസിസ് മാത്യു കല്ലുപുരക്കൽ, ലിയ നേരേപറമ്പിൽ. സെന്റ് ജോർജ്: സോമി മാത്യു, റീബ പോൾ. സെന്റ് ജോസഫ്: സാം അലക്‌സാണ്ടർ, ലിൻഡ റോബർട്ട്, സെന്റ് ജൂഡ്: സൂരജ് ജോർജ്, ലിസ് മാത്യു. സെന്റ് മേരി: സുനിൽ ജോസ്, റീനു ജേക്കബ്. സെന്റ് പോൾ: കുരിയൻ കല്ലുവാരപരമ്പിൽ, അനു സെബാസ്റ്റ്യൻ. സെൻ്റ് തെരേസ ഓഫ് കല്ക്കട്ട: ലാസർ ജോയ് വെള്ളാറ, ആനി വർഗീസ്. സെന്റ് തോമസ്: ജോസഫ് പൗലോസ് തമ്പിതറയിൽ, മഞ്ജു ജോസഫ്.
Somerset St Thomas Syro Malabar Forona Parish Christmas carol group visits homes










