
ബിജ്നോർ(യുപി): ഉത്തർപ്രദേശിലെ ശ്യാമില ഗ്രാമത്തിൽ ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ വെട്ടിക്കൊന്നു. ഓഗസ്റ്റ് ഏഴിനാണ് 32-കാരനായ മകനെ അമ്മ വെട്ടിക്കൊന്നത്. സംഭവത്തിൽ അമ്മയായ 56-കാരിയെ പോലീസ് അറസ്റ്റുചെയ്തു.മദ്യപനായ മകൻ പലതവണ തന്നെ ബലാത്സംഗം ചെയ്‌തിട്ടുണ്ടെന്നും സംഭവദിവസം പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അരിവാൾകൊണ്ട് മകനെ വെട്ടിക്കൊല്ലുകയായിരുന്നെന്ന് അവർ മൊഴിനൽകി.
അമ്മ ആദ്യം മറ്റുള്ളവരോട് അജ്ഞാതൻ മകനെ കൊലപ്പെടുത്തിയെന്നും മകൻ കൊല്ലപ്പെട്ടനിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നുവെന്നും പറഞ്ഞു. മകൻ്റെ കൊലപാതകത്തിൽ അച്ഛൻ പോലീസിലും പരാതി നൽകി. എന്നാൽ, പൊലിസ് ചോദ്യംചെയ്‌തതോടെ അമ്മ കുറ്റസമ്മതം നടത്തി. രക്തംപുരണ്ട വസ്ത്രങ്ങളും കൃത്യം നടത്താൻ ഉപയോഗിച്ച അരിവാളും പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.