
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയിലും ജൂണ്‍ ഏഴാം തീയതിയും 78 കാരിയായ സോണിയ ഗാന്ധി ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Tags: