
മൂന്നാർ : ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പ്രബലയായ വനിതാ നേതാവ് സാക്ഷാൽ സോണിയ ഗാന്ധിക്ക് മൂന്നാറിലുണ്ട് ഒരു അപര!. ഈ അപര കോൺഗ്രസുകാരിയല്ല, ബിജെപി പ്രവർത്തകയാണ്. ഇക്കുറി മൂന്നാർ പഞ്ചായത്തിലേക്കു മത്സരിക്കുന്നതിലൂടെ പേരുകൊണ്ട് ശ്രദ്ധേയയാകുകയാണ് സോണിയ ഗാന്ധി എന്ന 34കാരി. മൂന്നാർ നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ദുരെരാജിൻ്റെ മകളാണു സോണിയ. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടമാണ് മകൾക്കും അതേ ഈ പേരിടാൻ കാരണം.
ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഇപ്പോൾ സോണിയ. ഭർത്താവ് ബിജെപി പ്രവർത്തകനായ തോടെയാണ് സോണിയയും പാർട്ടി അനുഭാവിയായത്. ഇക്കുറി മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിലാണ് ഇവർ ബിജെപിക്കുവേണ്ടി മത്സരിക്കുന്നത്. കോൺഗ്രസിൻ്റെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർഥികൾ.
‘Sonia Gandhi’ is BJP candidate, contesting from Munnar















