നെഹ്‌റുവിൻ്റെ 136-ാം ജന്മ വാർഷികത്തിൽ ആദരമർപ്പിച്ച്  സോണിയ ഗാന്ധി; നെഹ്‌റുവിന്റെ അളവറ്റ സംഭാവനകളെ മോദി “നിഷേധിക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ 136-ാം ജന്മ വാർഷികത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച ഡൽഹിയിലെ ശാന്തി വനത്തിൽ അദ്ദേഹത്തിൻ്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും നെഹ്‌റുവിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.

ആധുനിക ഇന്ത്യയുടെ ദർശനാത്മക ശില്പിയായ അദ്ദേഹത്തിന്റെ ജനാധിപത്യം, മതേതരത്വം, ശാസ്ത്രീയ മനോഭാവം എന്നിവയുടെ ആദർശങ്ങൾ രാജ്യത്തെ വികസനത്തിലേക്കും സാങ്കേതിക പുരോഗതിയിലേക്കും നയിക്കുന്നുവെന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു.

“ജന്മവാർഷികത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ ഹൃദയംഗമമായി ആദരിക്കുന്നു! ആധുനിക ഇന്ത്യയുടെ ദർശനാത്മക ശില്പിയായ അദ്ദേഹത്തിന്റെ ജനാധിപത്യം, മതേതരത്വം, ശാസ്ത്രീയ മനോഭാവം എന്നിവയുടെ ആദർശങ്ങൾ രാജ്യത്തെ വികസനത്തിലേക്കും സാങ്കേതിക പുരോഗതിയിലേക്കും നയിക്കുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം ഇപ്പോഴും നമ്മുടെ വഴികാട്ടിയായി തുടരുന്നു.”- കോൺഗ്രസ് എക്സിൽ പറഞ്ഞു.

ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ ജവഹർലാൽ നെഹ്‌റുവിന്റെ അളവറ്റ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി “നിഷേധിക്കാനും, അവഹേളിക്കാനും, വളച്ചൊടിക്കാനും, പൈശാചികവൽക്കരിക്കാനും” ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് വെള്ളിയാഴ്ച ആരോപിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പൈതൃകത്തിന് നേരെയുള്ള ഈ “ആക്രമണത്തെ” അതിജീവിക്കുമെന്നും ഇരുപതാം നൂറ്റാണ്ടിലെ രാജ്യത്തിന്റെ ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം അരക്ഷിതാവസ്ഥയെയും സങ്കീർണ്ണതകളെയും പ്രതിഫലിപ്പിക്കുകയാണെന്നും കോൺഗ്രസ് പാർട്ടി പറഞ്ഞു.

നെഹ്‌റുവിന്റെ സംഭാവനകളെ പ്രശംസിച്ച ഖാർഗെ, അദ്ദേഹത്തിന്റെ പൈതൃകം “കാലാതീതമായ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു, എന്ന് പറഞ്ഞു. “അദ്ദേഹത്തിന്റെ ദർശനം നമ്മുടെ മനസ്സാക്ഷിയെ പ്രചോദിപ്പിക്കുകയും നമ്മുടെ കൂട്ടായ പ്രവർത്തനങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നു. സത്യം, ഐക്യം, സമാധാനം എന്നിവയെ ആഴത്തിൽ വിലമതിച്ച നേതാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഭാവിക്ക് ശിശുദിന ആശംസകൾ,” ഖാർഗെ എക്സിൽ കുറിച്ചു.

സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളുടെ അടിത്തറ പാകിയത് നെഹ്‌റുവാണെന്നും, തന്റെ ദീർഘവീക്ഷണവും നിർഭയവുമായ നേതൃത്വത്തിലൂടെയാണെന്നും, രാജ്യത്തിന് ഒരു പുതിയ ദിശാബോധം നൽകിയെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു. “അദ്ദേഹത്തിന്റെ ആദർശങ്ങളും മൂല്യങ്ങളും ഇന്നും നമുക്ക് പ്രചോദനത്തിന്റെ ഉറവിടമായി തുടരുന്നു. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ‘ഹിന്ദ് കെ ജവഹറിന്’ ആദരാഞ്ജലികൾ,” രാഹുൽ ഗാന്ധിഎക്സിൽ ഹിന്ദിയിൽ എഴുതിയ പോസ്റ്റിൽ കുറിച്ചു.

നെഹ്‌റുവിന്റെ ജന്മവാർഷിക ദിനത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. “ലോകമെമ്പാടും ഇപ്പോഴും പ്രതിധ്വനിക്കുന്ന, ആധുനിക ഇന്ത്യയുടെ നിർമ്മാണത്തിന് അളവറ്റ സംഭാവനകൾ നൽകിയ നെഫ്രുവിനെ പ്രധാനമന്ത്രി മോദിയും സംഘവും നിഷേധിക്കാനും, താഴ്ത്തിക്കെട്ടാനും, വളച്ചൊടിക്കാനും, പൈശാചികവൽക്കരിക്കാനും ശ്രമിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. നമ്മുടെ ഇരുപതാം നൂറ്റാണ്ടിലെ ചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ആഴത്തിലുള്ള അരക്ഷിതാവസ്ഥയെയും സങ്കീർണ്ണതകളെയും പ്രതിഫലിപ്പിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

1889-ൽ ഉത്തർപ്രദേശിലെ അലഹബാദിലാണ് നെഹ്‌റു ജനിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ പ്രമുഖരിൽ ഒരാളായിരുന്നു അദ്ദേഹം. 1964 മെയ് 27-നാണ് അദ്ദേഹം അന്തരിച്ചത്.

Sonia Gandhi, who paid tributes at Jawaharlal Nehru’s memorial on his 136th birth anniversary.

More Stories from this section

family-dental
witywide