25 വര്‍ഷക്കാലം നഴ്സായി സേവനം അനുഷ്ഠിച്ച സോഫിയാമ്മ മാത്യു ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ജോര്‍ജ് തുമ്പയില്‍

മാഞ്ചസ്റ്റര്‍ (ന്യൂജേഴ്‌സി): സോഫിയാമ്മ മാത്യു (ഓമന, 82) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു. 25 വര്‍ഷക്കാലം നഴ്സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പള്ളത്ത് കളപ്പുരയ്ക്കല്‍ വീട്ടില്‍ മത്തായി കെ മാത്യുവാണ് (തമ്പാന്‍, ജനറല്‍ മോട്ടോഴ്‌സ്) ഭര്‍ത്താവ്. മക്കള്‍: ഡോ. അജിത് മാത്യു, ദീനാ മാത്യു. മരുമക്കള്‍: ജന്നിഫര്‍ മാത്യു, ക്രിസ്റ്റഫര്‍ മോഡ് ജന്‍സ്‌കി. കൊച്ചുമക്കള്‍: ഗാവിന്‍, എല്ലാ, ലൈലാ, ലിയാം. ഓമനയ്ക്ക് മൂന്നു സഹോദരിമാരും, രണ്ട് സഹോദരങ്ങളും ഉണ്ട്.

ന്യൂജേഴ്‌സിയിലെ വിവിധ ആശുപത്രികളില്‍ (ന്യൂവാര്‍ക്ക് സൈക്യാട്രിക് സെന്റര്‍, ജേഴ്‌സി സിറ്റി മെഡിക്കല്‍ സെന്റര്‍, റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല്‍ സെന്റര്‍) ഐ.സിയു. രജിസ്‌ട്രേഡ് നഴ്‌സ് ആയി ജോലി ചെയ്തിരുന്നു. റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല്‍ സെന്ററില്‍ നിന്ന് മികച്ച നഴ്‌സിനുള്ള പുരസ്‌കരവും ലഭിച്ചിട്ടുണ്ട്.

മൗണ്ട് ഒലിവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍കൂടിയാണ്. ഇടവകയിലെ എല്ലാ പ്രസ്ഥാനങ്ങളിലും സജിവമായിരുന്നു. മാര്‍ത്തമറിയം വനിതാ സമാജത്തില്‍ 40 വര്‍ഷക്കാലം സജീവമായി നിലനിന്നതിന്റെ പേരില്‍ അഭിവന്ദ്യ നിക്കളാവോസ് തിരുമേനിയില്‍ നിന്നും പുരസ്‌കാരവും വാങ്ങിയിട്ടുണ്ട്.

വേയ്ക്ക് സര്‍വീസ് ഒക്ടോബര്‍ 10 വെള്ളിയാഴ്ച 3 മുതല്‍ 7 വരെ ക്വീന്‍ ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍ (26 MULE ROAD, TOMS RIVER, NEWJERSY 08755) നടക്കും. ഫ്യൂണറല്‍ സര്‍വീസ് ഒക്ടോബര്‍ 11 ശനിയാഴ്ച 10 മണിക്ക് ലേസി യുണൈറ്റഡ് മെത്തഡിസ്റ്റ് പള്ളിയില്‍ ((203 LACEY ROAD, FORKED RIVER, NEWJERSY 08731). അടക്കം സെന്റ് ജോസഫ്‌സ് സെമിത്തേരിയില്‍ ( (62 CEDAR GROVE ROAD, TOMS RIVER, NJ 08753).

More Stories from this section

family-dental
witywide