
കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. 2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായതാണെന്നാണ് വിവരം.
ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽവെച്ചാണ് സൗമ്യ മരിച്ചത്. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിയാണ് ഇയാളുടെ വധശിക്ഷ ഇളവ് ചെയ്തത്. ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദചാമിക്ക് ലഭിച്ചത്.