
വാഷിങ്ടന്‍ : ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നടക്കുന്ന ജി 20 ഉച്ചകോടിയില്‍ യുഎസില്‍നിന്ന് ആരും പങ്കെടുക്കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തോട് പ്രതികരിച്ച് ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യമന്ത്രാലയം. ഉച്ചകോടിയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള യുഎസ് തീരുമാനം ഖേദകരമാണെന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം.
ഈ മാസം 22, 23 തീയതികളില്‍ ലെ ജൊഹാനസ്ബര്‍ഗിലാണ് ജി20 നടക്കുക. ഉച്ചകോടിയില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പങ്കെടുക്കുമെന്നായിരുന്നു സൂചന. എന്നാല്‍ യുഎസില്‍ നിന്നും ഒരാളുപോലും എത്തില്ലെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വെള്ളക്കാരായ കര്‍ഷകരോട് ദക്ഷിണാഫ്രിക്ക മനുഷ്യാവകാശ ലംഘനം കാണിക്കുന്ന പ്രതിഷേധിച്ചാണ് യുഎസ് വിട്ടുനില്‍ക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
‘ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ കര്‍ഷകരെ കൊലപ്പെടുത്തുകയും അവരുടെ ഭൂമിയും കൃഷിയിടങ്ങളും നിയമവിരുദ്ധമായി പിടിച്ചെടുക്കപ്പെടുകയും ചെയ്യുകയാണ്. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നിടത്തോളം ജി20 ഉച്ചകോടിയില്‍ യുഎസ് പങ്കെടുക്കില്ല. 2026-ലെ ജി20 ഉച്ചകോടി ഫ്‌ലോറിഡയിലെ മയാമിയില്‍ നടത്താനുള്ള തയാറെടുപ്പിലാണ്’ ട്രംപ് വ്യക്തമാക്കി.
South Africa regrets US decision to stay away from G20 summit.















