
പാരിസ്: ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ എൻകോസിനാത്തി ഇമ്മാനുവൽ മതത്വേയെ മരിച്ച നിലയിൽ കണ്ടെത്തി. പാരിസിലെ ഒരു ഹോട്ടൽ കെട്ടിടത്തിൻ്റെ ചുവട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഫ്രഞ്ച് ദിനപ്പത്രം പാരിസിയൻ റിപ്പോർട്ട് ചെയ്തു. മരണത്തെ കുറിച്ച് ദക്ഷിണാഫ്രിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
മതത്വേയിൽ നിന്ന് ഭാര്യക്ക് കഴിഞ്ഞ ദിവസം ഒരു ശബ്ദസന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പൊലീസിനെ ഭാര്യ ബന്ധപ്പെടുകയും മതത്വേയ്ക്കായി തിരച്ചിൽ നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 2014 മുതൽ 2019 വരെ ദക്ഷിണാഫ്രിക്കയുടെ കലാ-സാംസ്കാരിക മന്ത്രിയായി പ്രവർത്തിച്ച മതത്വേ പിന്നീട് 2019 മുതൽ 2023 വരെ കായിക,കലാ-സാംസ്കാരിക മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.