സൗത്ത് ഫ്ലോറിഡ കേരള സമാജം ഉദ്ഘാടനം മാര്‍ച്ച് 8 ന് കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍, ഷിനോദ് മാത്യു വിശിഷ്ടാതിഥി

ഫ്ലോറിഡ: സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജത്തിൻ്റെ 2025 വര്‍ഷത്തെ ഔപചാരികമായ ഉദ്ഘാടന സമ്മേളനം മാര്‍ച്ച് 8 ശനിയാഴ്ച നടക്കും. മാർച്ച് 8 ന് വൈകിട്ട് കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും ഉദ്ഘാടനം നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 5:30 ന് വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടുകൂടി ആരംഭിക്കുന്ന സമ്മേളനം സമാജം പ്രസിഡണ്ട് ബിജു ജോണ്‍ ഉത്ഘാടനം ചെയ്യും. പ്രശസ്ത മലയാളി മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ ഷിനോദ് മാത്യു ( സവാരി യുട്യൂബ് ചാനല്‍ ) ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അദ്ദേഹം മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

അറുനൂറില്‍ പരം ആള്‍ക്കാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മറ്റു വിശിഷ്ടാതിഥികളായ ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍, കൂപ്പര്‍ സിറ്റി മേയര്‍ ജെയിംസ് കുറാന്‍, എന്നിവരെ കൂടാതെ ഇതര സമാന്തര മലയാളി സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങിന് സാന്നിധ്യമരുളും. വൈവിധ്യങ്ങളായ കലാപരിപാടികളും സവിശേഷമായ സാംസ്‌കാരിക വിഭവങ്ങളും ഒത്തുചേരുന്ന ഈ സമ്മേളനം ആസ്വാദക ഹൃദയങ്ങള്‍ക്ക് ഓര്‍മ്മയില്‍ ചേര്‍ത്തുവെക്കുവാന്‍ ഒട്ടനവധി വിഭവങ്ങളാണ് അണിയറയില്‍ ഒരുക്കികൊണ്ടിരിക്കുന്നത്. ഉദ്ഘാടന സമ്മേളനം പ്രൗഢഗംഭീരമാക്കുവാനായി വിവിധ സബ് കമ്മറ്റികള്‍ ഉര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു വരുന്നു.

സമാജത്തിന്റെ ഭാരവാഹികളായി താഴെപ്പറയുന്ന വ്യക്തികള്‍ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നു.

ബിജു ജോണ്‍ ( പ്രസിഡന്റ് )
ഷാജന്‍ കുറുപ്പുമഠം (വൈസ് പ്രസിഡന്റ്)
മാത്യു ജോണ്‍ ( സെക്രട്ടറി )
നിധീഷ് ജോസഫ് ( ട്രെഷറര്‍ )
സഞ്ജയ് നടുപറമ്പില്‍ ( ജോയിന്റ് സെക്രട്ടറി )
രതീഷ് ചിത്രാലയ ( ജോയിന്റ് ട്രെഷറര്‍ )
ജെയിംസ് മുളവന ( പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ )
സുനീഷ് പൗലോസ് ( പ്രോഗ്രാം കോര്‍ഡിനേറ്റര്‍ )
ജോബി കൊറ്റം ( സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ )
ജിന്‍സ് ഫിലിപ്പ് മാത്യു ( പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ & സീനിയര്‍ യൂത്ത് കോര്‍ഡിനേറ്റര്‍ )
ഡോ. ജോജി ഗീവര്‍ഗീസ് (മീഡിയ)
വിവേക് തോമസ് പണിക്കര്‍, ജെയ്‌സണ്‍ ജെയിംസ്, ജിജോ സാമുവേല്‍ ( IT )
ഡോ : ദിവ്യ വര്‍ഗീസ് , ജിനി ഷൈജു (കിഡ്‌സ് ആന്‍ഡ് യൂത്ത് കമ്മിറ്റി കോര്‍ഡിനേറ്റര്‍സ് )
നോയല്‍ മാത്യു ( പ്രസിഡണ്ട് എലെക്ട് )
ഷിബു ജോസഫ് ( എക്‌സ് ഓഫീഷിയോ )

More Stories from this section

family-dental
witywide