ബഹിരാകാശമാലിന്യങ്ങളില്‍ തട്ടി പേടകം കേടായി; ചൈനീസ് ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ 3 ശാസ്ത്രജ്ഞരും മടങ്ങിയെത്തി

ബെയ്ജിങ്: മടക്കയാത്രയില്‍ അനിശ്ചിതത്വം തുടര്‍ന്നിരുന്നെങ്കിലും ഒടുവില്‍ ചൈനയുടെ ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ 3 ശാസ്ത്രജ്ഞരും ഭൂമിയില്‍ മടങ്ങിയെത്തി. ഇവരുടെ സഞ്ചരിച്ച ബഹിരാകാശവാഹനമായ ഷെന്‍ഷോ 20 കേടായതിനെത്തുടര്‍ന്നാണു മടക്കയാത്ര നീണ്ടത്. ബഹിരാകാശമാലിന്യങ്ങളില്‍ തട്ടി ഷെന്‍ഷോ 21 ല്‍ ആയിരുന്നു ഇവരുടെ മടക്കം.

ചെന്‍ ഡോങ്, ചെന്‍ സോങ്രുയി, വാങ് ജി എന്നീ ബഹിരാകാശയാത്രികര്‍ ആറ് മാസത്തെ ഭ്രമണത്തിലായിരുന്നു. പുതിയ സംഘം എത്തി നാല് ദിവസത്തിന് ശേഷം നവംബര്‍ 5 ന് തിരിച്ചെത്തേണ്ടതായിരുന്നു അവര്‍. 6 മാസം കൂടുമ്പോള്‍ പുതിയ ശാസ്ത്രജ്ഞരെ നിലയത്തില്‍ എത്തിക്കുകയാണ് ചൈനയുടെ രീതി. ഇതനുസരിച്ച് പുതിയ സംഘം ഈ മാസം ഒന്നിന് നിലയത്തില്‍ എത്തിയിരുന്നു.

വെടിയുണ്ടയേക്കാള്‍ വേഗത്തില്‍ ഭൂമിയെ ചുറ്റുന്ന ദശലക്ഷക്കണക്കിന് ചെറിയ അവശിഷ്ടങ്ങള്‍ ബഹിരാകാശത്തുണ്ട്. അവ വന്നിടിച്ച് ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ നിലയങ്ങള്‍ക്കും അവയ്ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ബഹിരാകാശയാത്രികര്‍ക്കും അപകടമുണ്ടാക്കാം.

Spacecraft damaged after hitting space debris; 3 scientists trapped on Chinese space station return home.

More Stories from this section

family-dental
witywide