
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുന്നു. ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സുരക്ഷാതയ്യാറെടുപ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കാനായാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.
പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകുന്നപക്ഷം നേരിടേണ്ടവിധമുള്‍പ്പടെയുള്ള പ്രതിരോധസംവിധാനങ്ങളെ കുറിച്ച് സംയുക്ത സേനാമേധാവി അനില്‍ ചൗഹാനുമായി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനെ നേരിടാന്‍ സൈന്യം സ്വീകരിച്ച പ്രധാന തീരുമാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടരുന്നുണ്ട്. തുടര്‍ച്ചയായി നാലാം തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.