സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ടേക്ക് ഓഫിനിടെ ഊരിത്തെറിച്ചു; മുംബൈയിൽ അടിയന്തര ലാന്‍ഡിങ്

മുംബൈ: സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ടേക്ക് ഓഫിനിടെ ഊരിത്തെറിച്ചു. പിന്നാലെ വിമാനം അടിയന്തരമായി വൈകുന്നേരം 3.51 ന് മുംബൈയിൽ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുജറാത്തിലെ കണ്ഡ വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിൻ്റെ ചക്രമാണ് ഊരിത്തെറിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു യാത്രക്കാരൻ ചക്രം ഊരിത്തെറിച്ചതായി പറയുന്നത് വീഡിയോയിൽ കാണാം.

അടിയന്തിര ലാൻഡിങിനായി മുംബൈ വിമാനത്താവളത്തിൽ മുൻ കരുതൽ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനകമ്പനി അറിയിച്ചു. Q400 ടർബോപ്രോപ് എയർക്രാഫ്റ്റ് ടേക്ക് ഓഫ് ചെയതിന് ശേഷം റൺവേയിൽ ചക്രം കണ്ടെത്തിയതായി വിമാനക്കമ്പനി സ്ഥിരീകരിച്ചു. ടേക്ക് ഓഫും ലാൻഡിങ്ങും സുരക്ഷിതമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

More Stories from this section

family-dental
witywide