മുറുക്കി തുപ്പിയാൽ പണി കിട്ടും; ഇംഗ്ലണ്ടിലെ തെരുവിൽ പതിച്ച പോസ്റ്ററുകളുടെ വീഡിയോ വൈറൽ

ഇംഗ്ലണ്ടിന്‍റെ ചില ഭാഗങ്ങളിൽ നിങ്ങളുടെ തുപ്പലിന് പോലും വലിയ വില കൊടുക്കേണ്ടി വരും എന്ന ന്യൂസിലൻഡിൽ നിന്നുള്ള വ്ലോഗറായ കാൾ റോക്കിൻ്റെ സമൂഹ മാധ്യമ കുറിപ്പ് വൈറൽ. ഇംഗ്ലണ്ടിലെ തെരുവിൽ പതിച്ച പോസ്റ്ററുകളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത്. ‘മുറുക്കി തുപ്പരുത്,150 പൗണ്ട് പിഴ’സൈൻ ബോർഡിൽ എഴുതിയിരിക്കുന്നത് “മുറുക്കി തുപ്പരുത്,150 പൗണ്ട് പിഴ.” എന്ന വഴിയാത്രക്കാർക്കുള്ള ഇംഗ്ലീഷിലും ഗുജറാത്തിയിലും എഴുതിയ നോട്ടീസാണ് കാൾ റോക്ക് പങ്കുവെച്ചിരിക്കുന്നത്.

ഗുജറാത്തിയിലും പോസ്റ്റർ എഴുതിയിരിക്കുന്നതിനാല്‍ ഇത് പ്രധാനമായും ഇന്ത്യക്കാരെ പ്രത്യേകിച്ച് ഗുജറാത്തികളെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും വ്യക്തമാണ്. കാൾ റോക്ക് തന്‍റെ ഇൻസ്റ്റാഗ്രാമിൽ, ‘ഇംഗ്ലണ്ടിൽ തുപ്പിയാൽ പണികിട്ടും. നോക്കൂ… ഇവിടെ എഴുതിയിരിക്കുന്നു മുറുക്കി തുപ്പരുത്. 150 പൗണ്ട് പിഴ ചുമത്തും.’ ‘ഇംഗ്ലണ്ടിലെ തുപ്പൽ പിഴ’ എന്നാണ് വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഈ ക്ലിപ്പ് 700,000-ത്തിലധികം ആളുകളാണ് കണ്ടത്.

വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രാജ്ഞിയുടെ നാട്ടിൽ പോലും മുറുക്കാൻ തുപ്പുന്നവർക്ക് രക്ഷയില്ല, വൃത്തിയുള്ള തെരുവുകൾക്ക് ഈ നിയമം അത്യാവശ്യമാണ്, വെള്ള ഷൂസ് ധരിച്ച് പുറത്തിറങ്ങിയാൽ ചുവന്ന പുള്ളികളോടെ തിരിച്ചു വരാൻ ആരാണ് ആഗ്രഹിക്കുക? എന്നിങ്ങനെ നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ലെസ്റ്റർ പോലുള്ള പ്രാദേശിക കൗൺസിലുകൾ നടപ്പാതകളെ മുറുക്കാൻ തുപ്പി മലിനമാക്കുന്നത് നിയന്ത്രിക്കാൻ ‘പബ്ലിക് സ്‌പേസസ് പ്രൊട്ടക്ഷൻ ഓർഡറുകൾ’ വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.

More Stories from this section

family-dental
witywide