
കൊച്ചി : അന്തരിച്ച മലയാളത്തിൻ്റെ പ്രിയ നടൻ ശ്രീനിവാസൻ്റെ മൃതദേഹം ഒരുമണിയോടെ എറണാകുളം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ശ്രീനിയെ അവസാനമായി ഒരുനോക്ക് കാണാൻ ടൌൺ ഹാളിലേക്കെത്തി. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുഖം പങ്കുവെച്ചിരുന്നു.
നടൻ മമ്മൂട്ടി, തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, നിർമാതാവ് ആന്റോ ജോസഫ്, നടി സരയു, കെ.ബാബു എംഎൽഎ എന്നിവർ അടക്കമുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.
ഞെട്ടലും പ്രിയപ്പെട്ടൊരാൾ വിടവാങ്ങിയതിൻ്റെ വേദനയിലുമാണ് നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ശ്രീനിവാസൻ്റെ നിര്യാണവാർത്ത രാവിലെ എത്തിയത്. ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകും വഴി ആരോഗ്യം മോശമാകുകയും തുടർന്ന് തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ശ്രീനിവാസൻ വിടവാങ്ങുമ്പോൾ ആശുപത്രിയിൽ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. നാളെ ഉദയംപേരൂരിലെ വീട്ടുവളപ്പിൽ രാവിലെ പത്തുമണിയോടെയാകും സംസ്കാരം.
Sreenivasan’s Public viewing until 3 pm













