
കൊച്ചി : വെള്ളിത്തിരയ്ക്ക് നിറയെ ചിരികളും ചിന്തകളും സമ്മാനിച്ച് വിടവാങ്ങിയ പ്രിയനടൻ ശ്രീനിവാസൻ്റെ സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം മുളന്തുരുത്തി കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. ഇപ്പോൾ കണ്ടനാട് വീട്ടിൽ ഉള്ള മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടു പോകും. വീട്ടിൽ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇവിടെ വൈകുന്നേരം വരെ പൊതുദർശനം നടക്കും. തുടർന്ന് വീണ്ടും കണ്ടനാട് വീട്ടിലേക്ക് മൃതദ്ദേഹം എത്തിക്കും. ചെന്നൈയിലായിരുന്ന ശ്രീനിവാസൻ്റെ ഇളയ മകൻ ധ്യാൻ ഉച്ചയോടെ വീട്ടിൽ എത്തും.
Srinivasan’s cremation will be held on Sunday morning at 10 am.
Tags:














