സുപ്രീം കോടതിയിൽ നൽകിയ വാക്ക് പാലിച്ച് കേന്ദ്ര സർക്കാർ, കേരളത്തിന് ആശ്വാസം, എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; 92.41 കോടി

തിരുവനന്തപുരം: കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരുന്ന എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡുവായ 92.41 കോടി രൂപ കേരളത്തിന് ലഭിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സമർപ്പിച്ച 109 കോടിയിൽ നിന്ന് ഈ തുക അനുവദിച്ചതാണ്. നോൺ റക്കറിങ് ഇനത്തിൽ ശേഷിക്കുന്ന 17 കോടി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രം സുപ്രീംകോടതിയിൽ ഫണ്ട് നൽകുമെന്ന് ഉറപ്പുനൽകിയതിന് പിന്നാലെയാണ് ഈ നടപടി.

സംസ്ഥാനത്തെ സ്പെഷ്യൽ അധ്യാപകരുടെ സ്ഥിരനിയമനം തടസ്സപ്പെട്ടത് കേന്ദ്രഫണ്ട് മരവിപ്പിച്ചതിനാലാണെന്ന് കേരളം കോടതിയിൽ വാദിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കേന്ദ്രത്തിനുവേണ്ടി ഫണ്ട് വിട്ടുനൽകുമെന്ന് ഉറപ്പേകിയതോടെ കേസിൽ നിർണായക പുരോഗതി. സ്പെഷ്യൽ അധ്യാപകരെ സമയബന്ധിതമായി സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി സംസ്ഥാനത്തോട് നിർദേശിച്ചു.

പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാൻ കേരളം തീരുമാനിച്ച ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ ഈ ഇളവ്. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പരിശീലനത്തിന് സ്പെഷ്യൽ അധ്യാപകർ അനിവാര്യമാണെന്ന് സംസ്ഥാനം ഊന്നിപ്പറയുന്നു. ഫണ്ട് ലഭിച്ചതോടെ നിയമന പ്രക്രിയ ത്വരിതഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

More Stories from this section

family-dental
witywide