സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാകും എസ്എസ്എൽസി പരീക്ഷ. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8 ന് ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേ സമയം, മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ നടക്കും. മാർച്ച് 6 മുതൽ 28 വരെയാകും ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. രണ്ടാം പ്രാക്ടിക്കൽ ജനുവരി 22 മുതൽ നടക്കും. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.
SSLC and Plus Two exam dates announced in Kerala















