
കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവച്ച പരീക്ഷാ ഫലം ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പ്രസിദ്ധീകരിച്ചത്. കേസിൽ പ്രതികളായ ആറ് വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കും.
കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പത്താംക്ലാസ് പരീക്ഷഫലം തടഞ്ഞുവെച്ചതിനെതിരെ ഇന്നലെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളുടെ ഫലം തടഞ്ഞുവെച്ചതെന്ന് കോടതി ചോദിച്ചിരുന്നു. കുറ്റാരോപിതരായ കുട്ടികളുടെ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ബാലവകാശ കമ്മിഷനും നിര്‍ദേശിച്ചിരുന്നു.