
ചിക്കാഗോ: ചിക്കാഗോ സിറോ മലബാർ രൂപതയുടെ കീഴിൽ വരുന്ന ടെക്സാസ് – ഒക്ലഹോമ മേഖലയുടെ ഇന്‍റർ പാരിഷ് ടാലന്‍റ് ഫെസ്റ്റ് 2025 ഓഗസ്റ്റ് 1 , 2 , 3 തീയതികളിൽ ഹൂസ്റ്റണിൽ നടന്നു. സെൻറ് മേരീസ് കാത്തോലിക് ചർച് പെർലൻഡ് ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ മഹാ കലാമേളയിൽ 10 ഓളം ഇടവകയിൽ നിന്നുള്ള 500 ഇൽ പരം മത്സരാർഥികൾ മാറ്റുരച്ചപ്പോൾ, അവരുടെ മാതാപിതാക്കളടക്കം നാലായിരത്തോളം കലാപ്രേമികൾ പങ്കെടുത്തു. രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ഈ കല മാമാങ്കത്തിന് ചിക്കാഗോ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി.
സെന്‍റ് അൽഫോൺസാ കോപ്പേൽ, സെന്‍റ് തോമസ് ഗാർലാൻഡ്, സെന്‍റ് ജോസഫ് ഹൂസ്റ്റൻ എന്നീ ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ ആതിഥേയരായ സെന്‍റ് മേരീസ് പെർലണ്ടിന് നാലാം സ്ഥാനം കൊണ്ട് ഇത്തവണ തൃപ്‌തിപ്പെടേണ്ടിവന്നു. ചിക്കാഗോ രൂപത പ്രൊക്കുറേറ്റർ ഫാ. കുര്യൻ സമ്മാനദാനം നൽകി കലാമേളയ്ക്ക് സമാപനം കുറിച്ചു.
ഇവന്‍റ് ഡയറക്ടർ ഫാ. വർഗീസ് ജോർജ് കുന്നത്ത്, ജനറൽ കോ ഓർഡിനേറ്റർ ഫ്ലെമിംഗ് ജോർജ്, ജോഷി വർഗീസ്, അഭിലാഷ് ഫ്രാൻസിസ്, ആനി ബിജു, ജെയ്സി കോട്ടൂർ, അലീന ജോജോ തുടങ്ങിയവർ ഈ കലാമേളക്ക് നേതൃത്വം നൽകി. ട്രിനിറ്റി ഗ്രൂപ്പ് സി ഇ ഒ സിജോ വടക്കൻ ആയിരുന്നു പരിപാടിയുടെ പ്രധാന സ്പോൺസർ.
ചിത്രങ്ങൾ: ജുബിൻ കുര്യാക്കോസ്, ഹുസ്റ്റൻ










