
തിരുവനന്തപുരം: കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഹൈക്കോടതി അപ്പീൽ നാളെ പരിഗണിക്കും. സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ വേണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം. ഈയാഴ്ചയോടെ തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കിയാണ് കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി വന്നത്.
ഇന്നത്തെ ഉത്തരവ് സ്റ്റേ ചെയ്താൽ പുതിയ വെയ്റ്റേജ് ഫോർമുലയിൽ വീണ്ടും നടപടികൾ തുടങ്ങാം. തള്ളിയാൽ പഴയ ഫോർമുലയിലേക്ക് സര്‍ക്കാരിന് മാറേണ്ടി വരും. സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ പുതിയ ഫോർമുല തുടരാം. അപ്പീൽ തള്ളിയാൽ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ വന്നാൽ വിദ്യാർത്ഥികളിൽ പലർക്കും പ്രവേശനം ലഭിക്കില്ല. ഓഗസ്റ്റ് പകുതിയോടെ എഞ്ചിനീയറിംഗ് പ്രവേശനം പൂർത്തിയാക്കണമെന്ന എഐസിടിഇ ഷെഡ്യൂളും തെറ്റാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് ഹൈക്കോടതി പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജി മേൽ റദ്ദാക്കിയത്. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയിറിങ് പ്രവേശനത്തിനുള്ള പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി നല്‍കിയിരുന്നു. 2011 മുതല്‍ വെയിന്റേജ് കണക്കാക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ വെയിന്റേജ് നല്‍കിയത്. ഇപ്പോഴത്തെ വെയിന്റേജ് സിബിഎസ്ഇ വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്.
എന്നാൽ, കീം ഫലം വരുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പിറകിലാകുന്നുവെന്നതായിരുന്നു പ്രധാന പരാതി. മാര്‍ക്ക് ഏകീകരണം വരുമ്പോള്‍ സിബിസിഎസ്ഇ പഠിച്ച വിദ്യാര്‍ത്ഥികള്‍ മുന്നിലേക്ക് വരുന്നു. പരീക്ഷയില്‍ വലിയ മാര്‍ക്ക് നേടുന്ന കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഏകീകരണം വരുമ്പോള്‍ തിരിച്ചടി നേരിടുകയും ചെയ്തി രുന്നു. ഇക്കൊല്ലം വര്‍ഷങ്ങളായുള്ള പരാതി കണക്കിലെടുത്താണ് മന്ത്രിസഭ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തിയത്. തമിഴ്‌നാട് മാതൃകയിൽ പരീക്ഷ നടത്തുന്ന രീതിയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കുകയായിരുന്നു.